സി എസ് സി  കോമണ് സർവീസ് സെന്റർ
ALL THE PERSONS ARE COMMON IN A COUNTRY ,EVERY SERVICE WILL BE COMMON  (सबका साथ सबका विकास)
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ബഹുഭൂരിപക്ഷം സേവനങ്ങളും ജനങ്ങള്‍ക്ക് നേരിട്ട് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ഓണ്‍ലൈന്‍ ആയി മാറി കഴിഞ്ഞിരിക്കുന്നു. വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ സമൂഹത്തില്‍ തുടക്കമിട്ട സാങ്കേതിക വിപ്ലവം ഇന്ന് മനുഷ്യ ജീവിതത്തിന്‍റെ സമഗ്ര മേഖലകളെയും സേവന രംഗങ്ങളെയും ഒരു പോലെ ഒരു കുടക്കീഴില്‍ എത്തിച്ചിരിക്കുകയാണ്. ഏതൊരു സാധാരണക്കാരനും ഓണ്‍ലൈന്‍ സേവനം വളരെ ലളിതമായി പ്രയോജനപ്പെടുത്തി കൊടുക്കുക എന്ന ലക്ഷ്യമാണ് കോമ്മൺ സർവ്വീസ് സെന്‍ററുകൾ (CSC) പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ക്കും സര്‍ക്കാരിനും ഇടയില്‍ ഒരു മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുക എന്നതാണ് കോമ്മൺ സർവ്വീസ് സെന്‍റര്‍ ലക്ഷ്യമിടുന്നത്. സര്‍ട്ടിഫീക്കറ്റുകള്‍ക്കു വേണ്ടി കാലങ്ങളോളം കാത്തിരിക്കാതെ എല്ലാം ഒരു വിരല്‍ തുമ്പില്‍ എത്തിക്കുക എന്ന ഡിജിറ്റല്‍ ഇന്ത്യ ആശയമാണ് കോമ്മൺ സർവ്വീസ് സെന്‍റര്‍ നടപ്പിലാക്കുന്നത്. നഗരഗ്രാമ വ്യതിയാനങ്ങള്‍ക്കിടയില്‍ തരംതാഴത്തപ്പെടുന്ന ഗ്രാമീണ മേഖലകളെ സാമ്പത്തിക ശാക്തീകരണത്തിലേക്കും സ്വയം പര്യാപ്തതയിലേക്കും നയിക്കുന്ന ഒരു ഉത്തമ ചാലക ശക്തിയായി കോമ്മൺ സർവ്വീസ് സെന്‍റര്‍ നിലകൊള്ളുന്നു. കാലത്തിന്‍റെ മാറ്റത്തിന് അനുസരിച്ച് പുത്തന്‍ രൂപങ്ങള്‍ കൈവന്ന ബിസിനസ് മേഖലകളിലൂടെ ഏറ്റവും നൂതന മാര്‍ഗത്തില്‍ ഇറങ്ങിചെല്ലാന്‍ ഇതിലൂടെ സാധിക്കും.

ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്നായിരുന്നു കോഒപ്പറേറ്റിവ് സൊസൈറ്റിയുടെ രൂപീകരണം. അതിന്റെ വളർച്ച സാധാരണ ജനത്തിന്റെ വളർച്ചയ്ക്ക് ലോകമെമ്പാടും കാരണമായിട്ടുണ്ട്. ഇന്നും കോഓപ്പറേറ്റിവ് സൊസൈറ്റിയുടെ അനിവാര്യത ഒട്ടും കുറയാതെ തന്നെ നിൽക്കുന്നു. അതു കൊണ്ട് വില്ലേജ് ലെവൽ ഓൺട്രപ്പണർ സൊസൈറ്റി എന്ന ആശയം പുതിയ വാതായനങ്ങൾ തുറക്കുകയാണ് "സാധാരണ വ്യക്തി സംരംഭകനും അവരുടെ കൂട്ടായ്മയിലൂടെ സാധാരണ ജനത്തിന് സേവനത്തിന്റെയും  മൂല്യാധിഷ്ടിത കച്ചവടത്തിന്റെയും വഴി തുറക്കപ്പെടുന്നു."
എറണാകും ജില്ല സി എസ് സി സൊസൈറ്റി മാതൃകാപരമായ ഒരു പ്രവർത്തനത്തിന് തുടക്കവും ഒരുക്കവും നടത്തിയിരിക്കുന്നു അതിനായി ഒരുമിച്ച് പ്രവത്തിക്കാം 
"ജയ് ഭാരത് "

Post a Comment